പകൽ സമയങ്ങളിൽ നിഷ്ക്രിയമായി ഇരിക്കുന്ന Raorchestes jayarami എന്ന ജയറാമി ഇലത്തവളയുടെ നിറം അനൈച്ഛികമായി മാറുന്നതായി കാണപ്പെട്ടു. വിശ്രമവേളയിൽ പരിസരത്തിനനുസരിച്ചു നിറം മാറാൻ ഈ പ്രക്രിയ അവയ്ക്ക് ഉപകരപ്പെടുന്നതായും ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടു. സാധാരണമായി ജീവികൾ ഇതിനായി ഉപയോഗിക്കുന്ന നാഡീവ്യൂഹ മാർഗ്ഗങ്ങളോ അന്തർഗ്രന്ഥീ ശ്രവങ്ങളോ ഉപയോഗിക്കാതെയാണ് ജയറാമി ഇലത്തവള ഇത്തരത്തിൽ നിറം മാറുന്നത് എന്നത് കൗതുകകരമാണ്. പകരം ദേഹത്തിൽ വന്നു വീഴുന്ന വെളിച്ചത്തിലെ തീവ്രതാവ്യതിയാനങ്ങൾ ചർമ കോശങ്ങളിലൂടെ തന്നെ തിരിച്ചറിഞ്ഞ്, വെളിച്ചം വീഴുന്ന ചർമഭാഗങ്ങളിൽ മാത്രമായി സൂക്ഷ്മമായ നിറമാറ്റങ്ങൾ നടത്താൻ ഇവയ്ക്ക് കഴിവുണ്ട്. പാരിസ്ഥിതിക ഘടകങ്ങളുമായുള്ള പരസ്പരബന്ധവും, പരീക്ഷണങ്ങളിലൂടെ കൃത്രിമമായി നിറം മാറ്റാൻ സാധിച്ചതും ഈ ആശയത്തെ പിന്തുണയ്ക്കുന്നു.
{"title":"Inactive Tropical Bush Frog Detects Light Through Skin to Adjust Body Color Intensity for Camouflage","authors":"Jishnu Narayanan, Dhruvaraj Subashchandran, Aneesh Embalil Mathachan, Retina Irumpanath Cleetus, Nihal Jabeen, Aiswarya Swapna Lohithakshan, Vardha Nourin Puthiyodath, Amrit Krishna Suresh, Sandeep Das","doi":"10.1111/btp.70067","DOIUrl":"https://doi.org/10.1111/btp.70067","url":null,"abstract":"<p>പകൽ സമയങ്ങളിൽ നിഷ്ക്രിയമായി ഇരിക്കുന്ന <i>Raorchestes jayarami</i> എന്ന ജയറാമി ഇലത്തവളയുടെ നിറം അനൈച്ഛികമായി മാറുന്നതായി കാണപ്പെട്ടു. വിശ്രമവേളയിൽ പരിസരത്തിനനുസരിച്ചു നിറം മാറാൻ ഈ പ്രക്രിയ അവയ്ക്ക് ഉപകരപ്പെടുന്നതായും ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടു. സാധാരണമായി ജീവികൾ ഇതിനായി ഉപയോഗിക്കുന്ന നാഡീവ്യൂഹ മാർഗ്ഗങ്ങളോ അന്തർഗ്രന്ഥീ ശ്രവങ്ങളോ ഉപയോഗിക്കാതെയാണ് ജയറാമി ഇലത്തവള ഇത്തരത്തിൽ നിറം മാറുന്നത് എന്നത് കൗതുകകരമാണ്. പകരം ദേഹത്തിൽ വന്നു വീഴുന്ന വെളിച്ചത്തിലെ തീവ്രതാവ്യതിയാനങ്ങൾ ചർമ കോശങ്ങളിലൂടെ തന്നെ തിരിച്ചറിഞ്ഞ്, വെളിച്ചം വീഴുന്ന ചർമഭാഗങ്ങളിൽ മാത്രമായി സൂക്ഷ്മമായ നിറമാറ്റങ്ങൾ നടത്താൻ ഇവയ്ക്ക് കഴിവുണ്ട്. പാരിസ്ഥിതിക ഘടകങ്ങളുമായുള്ള പരസ്പരബന്ധവും, പരീക്ഷണങ്ങളിലൂടെ കൃത്രിമമായി നിറം മാറ്റാൻ സാധിച്ചതും ഈ ആശയത്തെ പിന്തുണയ്ക്കുന്നു.</p>","PeriodicalId":8982,"journal":{"name":"Biotropica","volume":"57 5","pages":""},"PeriodicalIF":1.7,"publicationDate":"2025-08-01","publicationTypes":"Journal Article","fieldsOfStudy":null,"isOpenAccess":false,"openAccessPdf":"","citationCount":null,"resultStr":null,"platform":"Semanticscholar","paperid":"144751187","PeriodicalName":null,"FirstCategoryId":null,"ListUrlMain":null,"RegionNum":3,"RegionCategory":"环境科学与生态学","ArticlePicture":[],"TitleCN":null,"AbstractTextCN":null,"PMCID":"","EPubDate":null,"PubModel":null,"JCR":null,"JCRName":null,"Score":null,"Total":0}